05 July, 2023 03:36:20 PM


വയനാട്ടില്‍ എച്ച്‌1എൻ1 പനി ബാധിച്ച്‌ മധ്യവയസ്ക മരിച്ചു



വയനാട്: എച്ച്‌1എൻ1 ബാധിച്ച്‌ മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്.
ജൂണ്‍ 30 നാണ് ആയിഷയ്ക്ക് എച്ച്‌1എൻ1 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വയനാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച്‌ രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K