02 July, 2023 05:16:56 AM
ഡോക്ടർമാരുടെ മികച്ച സേവനത്തിന് സമൂഹത്തിന്റെ പിന്തുണയാവശ്യം - വീണാ ജോർജ്
തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ സേവനത്തിന്റെ മാഹാത്മ്യം ഏറ്റവുമധികം ബോധ്യപ്പെട്ട കാലഘട്ടം കൂടിയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചെറുക്കാൻ വലിയ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.