15 June, 2023 04:38:13 PM
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; 489 പേര് നിരീക്ഷണത്തില്
കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ദിവസവും സംഭവിക്കുന്നത്.
നിലവിൽ 197 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 489 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില് കൂടുതല് ഡെങ്കിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്ത മൂക്കന്നൂര്, വാഴക്കുളം, കുട്ടംപുഴ, ചൂര്ണിക്കര, എടത്തല, പായിപ്ര, തൃക്കാക്കര എന്നീ സ്ഥലങ്ങള് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.