22 April, 2023 02:29:05 PM


രാജ്യത്ത് 12,193 പേര്‍ക്ക് കൂടി കോവിഡ്; 8 സംസ്ഥാനങ്ങള്‍ക്ക് അതീവജാഗ്രത



ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,193 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 67, 556 ആയി ഉയർന്നു. 42 മരണങ്ങൾ കൂടി സ്ഥിരികരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 5,31,300 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.99 ശതമാനമാണ്. മരണനിരക്ക് 1.18 ശതമാനം.

അതേസമയം, കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കോവിഡ് പടരുന്നതിൽ അതീവജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി കേന്ദ്രം. മാർച്ച് മുതൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാന്‍ മുന്‍കരുതൽ നടപടി വേണമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ ഡൽഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K