21 April, 2023 02:36:51 PM


രാജ്യത്ത് 11,692 പേര്‍ക്ക് കൂടി കോവിഡ്; ആകെ കേസുകളുടെ എണ്ണം 66170: മരണം28



ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 11,692 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴ് ശതമാനം കുറവാണിത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 66170 ആയി. കേരളത്തിൽ നിന്നുള്ള ഒമ്പതു മരണങ്ങൾ അടക്കം 28 മരണങ്ങളും സ്ഥിരീകരിച്ചു.

98.67 ആണ് ദേശീയ തലത്തിലെ റിക്കവറി നിരക്ക്. 1.18 ആണ് മരണനിരക്ക്.അതേസമയം 10 -12 ദിവസത്തിനിടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

മഹാരാഷ്ട്രയിൽ ഇന്ന് 1,113 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാൾ മരിക്കുകുയം ചെയ്തു. മുംബൈ നഗരപരിധിയിൽ മാത്രം 207 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 1.82 ആണ് മരിണനിരക്ക്.

ജനുവരി മുതൽ സംസ്ഥാനത്ത് 75 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K