23 March, 2023 02:19:12 PM
രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്
ന്യൂഡൽഹി: തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളിലാണ്. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് കേസുകളിൽ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചില്ല. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്നും ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം ഇതിനായ മോക് ഡ്രില്ലുകൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.