17 February, 2023 10:26:01 PM


നാളികേര കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വുമായി 'കര്‍ഷകസംഗമം' തൃശൂരില്‍ നടന്നു

പി.എം.മുകുന്ദന്‍



തൃശൂർ : നാളികേര കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വുമായി തൃശൂരില്‍ കേരകർഷകമേള. കേരള കാർഷിക സർവകലാശാല നാളികേര വികസന ബോർഡുമായി ചേർന്ന് കാർഷിക സർവകലാശാലയിൽ നടത്തിയ സംസ്ഥാനതലപരിപാടി സർവകലാശാല രജിസ്ട്രാർ സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ചീഫ് കോക്കനട്ട് ഡവലപ്‌മെന്‍റ് ഓഫീസർ ഡോ.ഹനുമന്ത ഗൗഡ അദ്ധ്യക്ഷത വഹിച്ചു.


സിഡിബി ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് പി കുര്യന്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ.ജേക്കബ് ജോണ്‍, സംസ്ഥാന കൃഷി ഡയറക്ടര്‍ അഞ്ജു കെ.എസ്., സിഡിബി ബോര്‍ഡംഗം കെ.നാരായണന്‍ മാസ്റ്റര്‍, പി.രഘുനാഥ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.മേരി രജീന എന്നിവര്‍ സംസാരിച്ചു. ഡോ.അബ്ദുള്‍ ഹാരിസ്, ഡോ.ആന്‍സ് കെ.എം, ഡോ.സുജാത ആര്‍, രശ്മി ഡി.എസ് എന്നിവര്‍ നാളികേരകൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K