21 November, 2022 06:19:00 PM


കു​ഫോ​സ് താ​ൽ​ക്കാ​ലി​ക വി​സി​യെ ചാ​ൻ​സ​ല​ർ​ക്ക് നി​യ​മി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി



ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഫി​ഷ​റീ​സ്, സ​മു​ദ്ര പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല താ​ൽ​ക്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റെ ചാ​ൻ​സ​ല​ർ​ക്ക് നി​യ​മി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി. മു​ന്‍ വി​സി ഡോ.​റി​ജി ജോ​ണി​ന്‍റെ നി​യ​മ​നം റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്തി​ല്ല. കേ​സ് ജ​യി​ച്ചാ​ല്‍ ഡോ.​റി​ജി ജോ​ണി​നെ വീ​ണ്ടും വി​സി​യാ​യി നി​യ​മി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് ഡോ. ​കെ. റി​ജി ജോ​ണ്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി. ഹ​ര്‍​ജി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന് ഡോ. ​റി​ജി ജോ​ണി​നു വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ​ദീ​പ് ഗു​പ്ത​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ കെ.​കെ. വേ​ണു​ഗോ​പാ​ലും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ഹ​ര്‍​ജി​യി​ല്‍ തി​ര്‍​പ്പാ​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ്, ചീ​ഫ് ജ​സ്റ്റീ​സ് ഡി​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ്വീ​ക​രി​ച്ച​ത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K