12 September, 2022 05:11:05 PM
ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്ക് ശിലാസ്ഥാപനം നാളെ
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം നാളെ (സ്‌പെ്റ്റംബർ 13) നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ശിലാസ്ഥാപനം നിർവഹിക്കും. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
പുതിയ ബ്ളോക്കിന്റെ നിർമാണത്തിനായി 278 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. രണ്ടുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലാബ്, ഫാർമസി, നാല് ഒ.പി, സ്പെഷ്യൽ ഒപി അത്യാഹിത വിഭാഗം തുടങ്ങിയവയാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ മുറികളാണ് നിർമ്മിക്കുന്നത്. എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. ഇൻകലാണ് കെട്ടിടത്തിന്റെ രൂപരേഖ തയറാക്കിയിരിക്കുന്നത്. 24 മാസം കൊണ്ട് പണി പൂർത്തിയാക്കി കെട്ടിടം ജനങ്ങൾക്കാതി തുറന്നുകൊടുക്കാനാണു തീരുമാനം.