22 July, 2022 07:47:21 PM


അമ്പതിന്‍റെ നിറവില്‍ വേറിട്ട കാര്‍ഷിക ആഘോഷവുമായി കുറവിലങ്ങാട് കൃഷിഭവന്‍



കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രവർത്തനങ്ങളിൽ കുറവിലങ്ങാട് കൃഷിഭവൻ അമ്പതിന്‍റെ നിറവിൽ. പദ്ധതി ആരംഭിച്ച് ഇതിനോടകം അമ്പത് പരിപാടികളാണ് കുറവിലങ്ങാട് കൃഷിഭവന്‍ പൂര്‍ത്തീകരിക്കുന്നത്. ഇതോടനുബന്ധിച്ച് കുറവിലങ്ങാട് കാര്‍ഷികോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.

50 യുവജനങ്ങൾക്ക് 50 ഭവനങ്ങളിൽ 50 പോഷക പൂന്തോട്ട നിർമ്മാണത്തിനായി 50 തൈകൾ 50 വിശിഷ്ട വ്യക്തികൾ സമ്മാനിച്ചു കൊണ്ടാണ് വേറിട്ട ഈ 50 തിന്‍റെ നിറവ് ആഘോഷിക്കുന്നത്. ജൂലൈ 24 ഞായറാഴ്ച  3 മണിക്ക് കുറവിലങ്ങാട് ദേവാലയ അങ്കണത്തിലാണ് പരിപാടി. പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും എസ്എംവൈഎം ഡയറക്ടർ ഫാ ജോസ് കുഴിഞ്ഞാലിന്‍റെ നേതൃത്വത്തിൽ യുവജനങ്ങളും കൃഷി ഓഫീസർ ആർ പാർവതിയുടെ നേതൃത്വത്തിൽ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ അണിനിരക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K