12 July, 2022 02:32:10 PM


ഭൂതകാലകർഷകരെ സ്മരിച്ച് അവർ ഒത്തുകൂടി; ഒപ്പം ഉത്തമ കർഷകരോടൊപ്പം സ്നേഹ കൂട്ടായ്മയും



കുറവിലങ്ങാട്: മുൻ കാലങ്ങളിലെ മുഖ്യ കാർഷിക വിളകളായിരുന്ന ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്തിരുന്ന ഭൂതകാല കർഷകരെ ഓർമിക്കുവാനായി വർത്തമാനകാല കർഷകർ കുറവിലങ്ങാട് ഒത്തുകൂടി. കാർഷിക സംസ്കാര പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനായുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ ഭൂതകാല കർഷകരെ സ്മരിച്ചുകൊണ്ട് എല്ലാവരും ദീപം തെളിച്ചു.

പരിപാടിക്ക് കൃഷി ഓഫീസർ പാർവതി ആർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ്, കർഷകരായ സിബി വല്യോളിൽ ,ജോസഫ് പൂവക്കോട്ട് , വിജയൻ ,തോമസ് തെളളിക്കാലാ എന്നിവർ നേതൃത്വം നൽകി. കർഷകരുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരുന്നു. 


കഴിഞ്ഞ കാലത്തിൻ്റെ കാവലാളായിരുന്ന കർഷക ശ്രേഷ്ഠരെ കരുണയോടെ കരുതലോടെ കാണുന്നതിനും കണ്ടെത്തുന്നതിനും കണ്ണുകൾ തുറന്നുള്ള യാത്രയിലാണ് കുറവിലങ്ങാട് കൃഷിഭവൻ ടീം. അതിന്റെ ഭാഗമായി 'ആശ്വാസ് 2022' എന്ന പരിപാടിയിലൂടെ ഉത്തമ കൃഷികുടുംബങ്ങളെ (കൃഷിയോട് ഏറ്റവും കൂടുതൽ ആഭിമുഖ്യമുള്ള കൂടുംബം) കണ്ടെത്തി സ്നേഹ സന്ദർശനം നടത്തി വരികയാണ്. ഒരാഴ്ചയിൽ ഒരു ഉത്തമ കൃഷി  കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്നതാണ് കുറവിലങ്ങാട്  കൃഷിഭവൻ ജീവനക്കാർ ലക്ഷ്യമിടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K