19 June, 2022 02:02:04 PM


രാജ്യത്ത് ഇന്ന് 12,899 പേര്‍ക്ക് കൊവിഡ്; രോഗികള്‍ കൂടുതല്‍ കേരളമടക്കം 5 സംസ്ഥാനങ്ങളില്‍



ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗബാധിതരില്‍ നേരിയ കുറവ് രേഖപെടുത്തി. ഇന്ന് 12,899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ മരിച്ചു. എന്നാല്‍ രോഗമുക്തി നിരക്ക് 98.62 ശതമാനമായി താഴ്ന്നു. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നിലവിലെ രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


രാജ്യത്ത് രോഗവ്യാപനം ഉയരുന്നതിനിടെ ഭാരത് ബയോടെക്കിന്റെ മൂക്കില്‍ ഒഴിക്കുന്ന വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി നല്‍കിയത്. അടുത്തമാസം പരീക്ഷണഫലം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കമ്പനി സമര്‍പ്പിക്കും. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ മൂക്കില്‍ കൂടെ നല്‍കാന്‍ ആകുന്ന ലോകത്തെ തന്നെ ആദ്യത്തെ വാക്‌സിന്‍ ആകും ഭാരത് ബയോടെക്കിന്റേത്. ഡല്‍ഹി എയിംസ് അടക്കം അഞ്ചിടങ്ങളില്‍ 900 പേരിലാണ് പരീക്ഷണം നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K