02 July, 2016 07:59:58 AM
കേരളം പനിചൂടില്‍; ആശങ്കയുണര്‍ത്തി ഡെങ്കിപനിയും എലിപനിയും മലേറിയയും
തിരുവനന്തപുരം: ജനത്തെ ആശങ്കപ്പെടുത്തുംവിധം സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഒരാഴ്ചക്കിടെ 365 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം കോഴിക്കോട് ഒഴികെ ജില്ലകളില്‍ 87 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമെന്നാണ് ലഭിക്കുന്ന വിവിരം. ഡിഫ്തീരിയ ഭീതിയിലാണ്ട മലപ്പുറത്ത് ഡെങ്കിയും പകര്‍ച്ചപ്പനിയും ഒപ്പം ഭീഷണിപരത്തുകയാണ്. സംസ്ഥാനത്ത് എലിപ്പനി 83പേരിലും മലേറിയ 56പേരിലും കണ്ടത്തെി. വെള്ളിയാഴ്ച 23 പേര്‍ക്ക് എലിപ്പനിയും 18 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതിനിടെ വേനലില്‍ മാത്രം കണ്ടു വന്നിരുന്ന ചിക്കന്‍പോക്സ് വേനല്‍ ഒഴിഞ്ഞിട്ടും മാരകമായി പടരുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.
അതേസമയം, ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് നിരവധി മരണങ്ങളും സംഭവിക്കുന്നെന്നാണ് വിവിധ ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യം ആരോഗ്യവകുപ്പ് വെളിപ്പടുത്തുന്നില്ല. ഒൗദ്യോഗിക സ്ഥിരീകരണമില്ലാത്തതാണ് കാരണമത്രെ. മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 13045 പേര്‍ പനിബാധിച്ച് ചികിത്സ തേടി.