10 November, 2021 06:39:35 PM


'കര്‍ഷകര്‍ക്ക് കരുതലായ്': കുറവിലങ്ങാട് കര്‍ഷക രജിസ്‌ട്രേഷൻ; ദിവസവും 10 പേർക്ക് സൗകര്യം



കോട്ടയം: കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ സൗജന്യമായി നടത്തുന്നതിന് പദ്ധതി ആരംഭിച്ചു.  കര്‍ഷകര്‍ക്ക് കരുതലായ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍  നവംബര്‍ പത്ത് മുതല്‍ എല്ലാ പ്രവൃത്തി ദിവസവും പത്ത് കര്‍ഷകര്‍ക്ക് വീതമാണ്  രജിസ്‌ട്രേഷന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കര്‍ഷകരുടേയും കൃഷിഭൂമിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ നടന്നു വരുന്നത്. സൗജന്യ രജിസ്ട്രേഷൻ   പദ്ധതിയുടെ പ്രഖ്യാപനവും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി സംബന്ധിച്ച ബോധവത്കരണ സെമിനാറും  കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  മിനി മത്തായി ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ  വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്  അദ്ധ്യക്ഷയായിരുന്നു.   ഉഴവൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷേര്‍ലി സഖറിയാസ് പദ്ധതി വിശദീകരിച്ചു.  ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉഴവൂര്‍ ബ്‌ളോക്ക് തല  പരിശീലകന്‍ ജോസ് സി മണക്കാട്ട്  സെമിനാര്‍ നയിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ  സന്ധ്യ സജികുമാര്‍ , ടെസി സജീവ് ,  എം എന്‍ രമേശന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ  വിനു വി കുര്യന്‍,  ഡാര്‍ലി ജോജി,  ഇ കെ കമലാസനന്‍, ജോയ്‌സ് അലക്‌സ്,  ലതിക സാജു,  രമാ രാജു,  ബിജു പുഞ്ചായില്‍,  ബേബി തൊണ്ടാംകുഴി,  എം എം ജോസഫ്, കൃഷി ഓഫീസര്‍ ആര്‍. പാര്‍വ്വതി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍  സാബു ജോര്‍ജ് ഒറ്റകണ്ടം എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K