12 June, 2016 05:52:38 PM


മരുന്നുകള്‍ക്ക് വിലക്കുറവുമായി ജന ഔഷധി ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു


കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കല്‍ ഷോപ്പുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ രോഗികള്‍ക്കു വലിയ ആശ്വാസമാകുകയാണ് ഈ സംരംഭം. വളരെ തുച്ഛമായ വിലക്കാണ് ഇവിടെ നിന്ന് മരുന്നുകള്‍ ലഭിക്കുന്നത്.  സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ അപേക്ഷിച്ച് 70 ശതമാനം വരെ വിലക്കുറവ് ഇവിടെ ലഭിക്കുന്നുണ്ടെന്ന് ഒരു ഉപഭോക്താവ് പറയുകയുണ്ടായി.


ഈ പദ്ധതിയില്‍  സംസ്ഥാനത്ത് തുടങ്ങിയിട്ടുള്ള മരുന്നുഷോപ്പുകളുടെ വിലാസം ഇവയാണ്.

കോഴിക്കോട് - ജന ഔഷധി സ്റ്റോര്‍, കെ. എം. സി. ടി മെഡിക്കല്‍ കോളേജ് ഫാര്‍മസി പി ഒ ,മനശ്ശേരി, മുക്കം, കോഴിക്കോട്

മഞ്ചേരി - ജന ഔഷധി സ്റ്റോര്‍, 20/2625 F, മെയിന്‍ ഗേറ്റ് മെഡിക്കല്‍ കോളേജിനു എതിര്‍വശം, മഞ്ചേരി

പെരിന്തല്‍മണ്ണ - ജന ഔഷധി സ്റ്റോര്‍, ജില്ലാ സര്‍ക്കാര്‍ ആശുപത്രി, ഹൗസിംഗ് ബോര്‍ഡ് കോളനി റോഡ്, പെരിന്തല്‍മണ്ണ

തൃശൂര്‍ - ജന ഔഷധി സ്റ്റോര്‍, റൂം നമ്പര്‍ - 19/44/6, ഗ്രൗണ്ട് ഫ്ലോര്‍സെന്‍റര്‍ പോയിന്റ്, തൃശൂര്‍

തൃശൂര്‍ - ജന ഔഷധി സ്റ്റോര്‍, ജയശ്രീ കാസ്റ്റില്‍, 27/7/B2, കരുണാകരന്‍ നമ്പ്യാര്‍ റോഡ്, അശ്വനി ജംക്ഷന്‍, തൃശൂര്‍

തൃശൂര്‍ - ജന ഔഷധി സ്റ്റോര്‍, 10/789/5, ന്യു നമ്പര്‍ 16/880, മണ്ണുത്തി പി. ഒ, തൃശൂര്‍

കൊടുങ്ങല്ലൂര്‍ - ജന ഔഷധി സ്റ്റോര്‍, ഷിഫാസ്, ശ്രിങ്കപുരം,  കൊടുങ്ങല്ലൂര്‍, തൃശൂര്‍

അങ്കമാലി - ജന ഔഷധി സ്റ്റോര്‍, ഡോര്‍ നമ്പര്‍ V/478/G/5, കെ. പി. ബി. എസ് പ്രൈം ട്രേഡ് സെന്‍റര്‍, അങ്കമാലി

എറണാകുളം - ജന ഔഷധി സ്റ്റോര്‍, 35/1015 C3, വി. എം ടവേര്‍സ്, ആക്സിസ് ബാങ്കിന് എതിര്‍വശം, എം. കെ കെ നായര്‍ റോഡ്, പാലാരിവട്ടം, എറണാകുളം

എറണാകുളം - ജന ഔഷധി സ്റ്റോര്‍, ഡോര്‍ നമ്പര്‍. 44/488/ B2, പെന്റ ടവര്‍, കലൂര്‍, എറണാകുളം 

എറണാകുളം - ജന ഔഷധി സ്റ്റോര്‍, ഡോര്‍ നമ്പര്‍: 8/262 A1, നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി, നോര്‍ത്ത് പറവൂര്‍, എറണാകുളം

കൊല്ലം - ജന ഔഷധി സ്റ്റോര്‍, ആയൂര്‍ , കൊല്ലം

കൊല്ലം - ജന ഔഷധി സ്റ്റോര്‍, മയ്യനാട് റോഡ്, കൊട്ടിയം പി. ഒ, കൊല്ലം

തിരുവനന്തപുരം - ജന ഔഷധി സ്റ്റോര്‍, മിസ്പ , പണ്ടാരവിള, പൊഴിയൂര്‍ പി. ഒ, തിരുവനന്തപുരം

നെയ്യാറ്റിന്‍കര - ജന ഔഷധി സ്റ്റോര്‍, NMC 11/484E, പാര്‍ക്ക് വ്യൂ ബില്‍ഡിംഗ്, നെയ്യാറ്റിന്‍കര പി. ഒ, തിരുവനന്തപുരം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K