07 June, 2016 03:10:21 PM
അംഗീകൃത കര്‍ഷക സംഘങ്ങളും ക്ലസ്റ്ററുകളും രജിസ്റ്റര്‍ ചെയ്യുന്നു
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്ട്‌സ് ഡവലപ്‌മെന്‍ര് കോര്‍പ്പറേഷന്‍ കേരളത്തിലെ കര്‍കര്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴം-പച്ചക്കറികളുടെ സംഭരണവും വിപണനവും വിപുലമാക്കുന്നതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാന്‍ സന്നദ്ധരായ സംസ്ഥാനത്തെ കര്‍ഷകരുടെയും കൃഷി വകുപ്പ് അംഗീകൃത കര്‍ഷക സംഘങ്ങളുടെയും, ക്ലസ്റ്ററുകളുടെയും രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.
കര്‍ഷകര്‍ക്ക് മതിയായ വില നല്‍കി വിഷവിമുക്തമായ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്ക് നല്‍കുന്നതിന് കൃഷി പാടങ്ങളില്‍ നിന്നും നേരിട്ട് ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പ്പനശാലയില്‍ ഗുണമേന്‍മയോടുകൂടിയ പച്ചക്കറികള്‍ എത്രയും പെട്ടെന്ന് കര്‍ഷകരില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാനാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ശ്രമം. നിശ്ചിത തുകയ്ക്ക് മുകളില്‍ ഹോര്‍ട്ടികോര്‍പ്പിന് പഴം- പച്ചക്കറികള്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഒരു നിശ്ചിത ശതമാനം വിറ്റുവരവിന്റെ ലാഭവിഹിതമായി വര്‍ഷത്തിലൊരിക്കല്‍ നല്‍കും ഉദ്ദേശിക്കുന്നു.
രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെയും ക്ലസ്റ്ററുകളിലെയും കൃഷിക്കാര്‍ നല്‍കുന്ന മുഴുവന്‍ പച്ചക്കറികളും സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍/കര്‍ഷക കൂട്ടായ്മകള്‍ ഇനി പറയുന്ന മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്, ഉദയഗിരി, പൂജപ്പുര, തിരുവനന്തപുരം - 695012, ഫോണ്‍: 0471 2359651, മൊബൈല്‍: 9447754091.