13 July, 2021 05:39:08 PM
സ്മാം പദ്ധതി; കാർഷിക - ഭക്ഷ്യ സംസ്ക്കരണ യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്കരണ യന്ത്രങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കും. സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് 80 ശതമാനവും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും 50 ശതമാനവും സബ്സിഡി ലഭിക്കും.
എല്ലാ ഇനത്തിലുമുള്ള കാർഷിക ഉപകരണങ്ങള്‍, വിള സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ഇനം ഡ്രൈയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതി പ്രകാരം വാങ്ങാം. agrimachinery.nic.in എന്ന വെബ് സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ : 04812561585, 9446322469, 9895440373