01 June, 2016 10:37:13 PM


ലഹരി വിരുദ്ധ അവബോധം: സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡര്‍



തിരുവനന്തപുരം : യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രചാരണ പരിപാടികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി സച്ചിന്‍ നടത്തിയ കുടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇത്തരം ദുഃസ്വഭാവങ്ങളില്‍ പെടുന്നവരെ അതില്‍ നിന്നും മോചിപ്പിച്ച് കായിക രംഗത്ത് കഴിവുറ്റവരാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ 'ഭാഗം കൂടിയാണ് ഇതെന്ന് മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K