17 June, 2020 11:19:19 PM
മുഴുവൻ സമയ കർഷകനായി സംസ്ഥാനത്തെ മുൻ കൃഷി മന്ത്രി; ഒപ്പം കുടുംബവും
കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങൾക്കിടെ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ച് മുൻ കൃഷി മന്ത്രി കെ.പി.മോഹനന്‍. കണ്ണൂർ പാനൂരിനടുത്ത പുത്തൂരിലെ പറമ്പിലാണ് ഇദ്ദേഹത്തിന്‍റെ കൃഷി. പണ്ടുമുതൽക്കേ കൃഷിയിൽ തൽപരനായ കെ പി മോഹനൻ കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ കാർഷിക രംഗത്തേക്ക് പൂർണമായി ഇറങ്ങുകയായിരുന്നു. ഒപ്പം ഭാര്യ ഹേമജയും.
ഒരല്പം ബുദ്ധിമുട്ടാണെങ്കിലും മഴക്കാലത്ത് പച്ചക്കറി കൃഷിയില്‍ ഊന്നല്‍ നല്‍കുകയാണ് മുന്‍മന്ത്രി. വിത്തു നടീൽ മുതൽ കൊയ്ത്തു കാര്യങ്ങൾ വരെ നന്നായി അറിയാം. വിളവെടുപ്പു സമയത്ത് വീട്ടിലെത്തുന്നവർക്കെല്ലാം ഒരു പങ്ക് പച്ചക്കറികൾ നൽകാനും കെ പി മോഹനൻ മറക്കാറില്ല. മുൻ മന്ത്രിയും പിതാവുമായ പി.ആർ കുറുപ്പിന്‍റെ കാലത്തും കുടുംബം കൃഷിയിൽ സജ്ജീവമാണ്. അമ്മ കെ.പി.ലീലാവതിയമ്മയാണ് കൃഷിയുടെ ആദ്യ പാഠങ്ങൾ കെ പി മോഹനന് പകർന്നു നൽകിയത്.