20 May, 2020 05:20:48 PM
ആറളം ഫാമിന്‍റെ ഭൂമിയില്‍ കൃഷിയിറക്കാൻ അവസരം
കണ്ണൂർ: ആറളം ഫാമിന്‍റെ ഉടമസ്ഥതയിലുള്ള 50 ഹെക്ടർ ഭൂമിയില്‍ കൃഷിയിറക്കാൻ അവസരം.15 ഹെക്ടറിൽ കശുമാവും 15 ഹെക്ടറിൽ ഫലവൃക്ഷങ്ങളും ഇടവിളയായി പൈനാപ്പിളും 20 ഹെക്ടറിൽ പൈനാപ്പിൾ മാത്രവും കൃഷി ചെയ്യണം. താല്പര്യമുള്ളവർ മെയ് 26 ഉച്ചകഴിഞ്ഞ് 2.30നകം ദർഘാസ് നൽകണം. വിലാസം: സൂപ്രണ്ട്, ആറളം ഫാമിംഗ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ്, ആറളം ഫാം പി.ഒ, കണ്ണൂർ ജില്ല, പിൻ - 670673. ഫോൺ: 049024 44740, 9946289932.