19 May, 2020 06:53:14 PM
സുഭിക്ഷ കേരളം പദ്ധതി: കർഷക വിവരശേഖരണത്തിന് പോർട്ടൽ തയ്യാറായി
തിരുവനന്തപുരം: കോവിഡ് -19 നെ തുടർന്ന് കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധികള്‍ നേരിടുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കാർഷിക വിവര ശേഖരണത്തിനുള്ള പോർട്ടൽ തയ്യാറാക്കി. കർഷകർക്ക് സാമ്പത്തിക - സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പോർട്ടലിൽ (www.aims.kerala.gov.in/ subhikshakeralam) വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക രജിസ്ട്രേഷൻ സംവിധാനമുണ്ട്.
വ്യക്തിഗത വിവരങ്ങൾക്കു പുറമേ കൃഷി സ്ഥലം, നടീൽ, വിളവെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വിവിധ തലങ്ങളിൽ പദ്ധതി ആസൂത്രണത്തിനും നിർവ്വഹണത്തിനുമായി ഉപയോഗിക്കും. സംശയ നിവാരണത്തിന് 0471-2303990, 2309 122 എന്നീ ഫോൺ നമ്പരുകളിലോ subhikshakeralam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം