14 May, 2020 07:14:51 PM


കോവിഡ് 19: ക്വാറന്‍റയിനില്‍ ഉള്ളവരും പരിചരിക്കുന്നവരും ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍



പാലക്കാട്: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ക്വാറന്‍റയിനില്‍ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും ശരിക്കും ജാഗ്രത പാലിക്കേണ്ടതുണ്ട്.  ചെറിയ ഒരു പിഴവ് സംഭവിച്ചാല്‍ മതി നെല്ലിക്കാകുട്ട മറിഞ്ഞ പോലെ രോഗം വ്യാപിക്കാന്‍. കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ല എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ നാം വളരെ കരുതിയിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവരും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.


ക്വാറന്‍റയിനിലുളള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്


1.     യാതൊരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
2.     ഇവര്‍ മറ്റ് കുടുബാംഗങ്ങളെ പരിചരിക്കരുത്.
3.     ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യഘട്ടങ്ങളില്‍

        മാത്രമേ പരിചരിക്കുന്ന വ്യക്തി പ്രവേശിക്കാന്‍ പാടുളളൂ.
4.     ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയില്‍ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍

        ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയില്‍ ധരിച്ചു എന്ന്

        ഉറപ്പുവരുത്തണം.
5.     ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം. ഒരു കാരണവശാലും

        വീണ്ടും ഉപയോഗിക്കരുത്.
6.     മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ കൈകള്‍

        സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.
7.     മുറിക്കുളളിലെ കതകിന്റെ പിടികള്‍, ഫര്‍ണിച്ചര്‍, സ്വിച്ചുകള്‍ മുതലായ ഒരു

        പ്രതലത്തിലും സ്പര്‍ശിക്കരുത്.
8.     രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കണം.
9.     ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടുത്തുളള

        പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതു ആരോഗ്യ

        സ്ഥാപനങ്ങളിലെയോ അധികാരികളെ അറിയിക്കണം.


ക്വാറന്‍റയിനിലുളള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


1.     ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തിറങ്ങരുത്.
2.     ആഹാരശേഷം ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കണം.

        എന്നിട്ട് മുറിക്ക് പുറത്ത് സൂക്ഷിക്കണം.
3.     ക്വാറന്റൈനിലുളള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ

        കൈകാര്യം ചെയ്യണം. മറ്റൊരാള്‍ അത് ചെയ്യരുത്.
4.    മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം.

        (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും)
5.     ഒരു കാരണവശാലും ക്വാറന്റൈനിലുളള വ്യക്തി രണ്ടു മീറ്ററിനുളളില്‍ വെച്ച്

        മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
6.     ആരോഗ്യവകുപ്പ് അധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കണം.

        ഇവരോടുതന്നെ സംശയനിവാരണം നടത്താം.
7.     ചെറിയ രീതിയിലുളള രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ തന്നെ പ്രാഥമിക

        ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടണം.
8.     ഒരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ

        ചികിത്സിക്കാനാണെങ്കില്‍ പോലും വീടിന് പുറത്ത് പോകരുത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K