09 May, 2020 02:55:03 PM


കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം



​ദില്ലി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല അ​നു​സ​രി​ച്ച് ഡി​സ്ചാ​ര്‍​ജു ചെ​യ്യു​ന്ന കാര്യം തീ​രു​മാ നിക്കാമെന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മൂ​ന്നു​ദി​വ​സം പ​നി ഇ​ല്ലാ​തി​രി​ക്കു​ക​യും പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ ടെ​സ്റ്റ് ന​ട​ത്താ​തെ ഡി​സ്ചാ​ര്‍​ഡ് ചെ​യ്യാം. എ​ന്നാ​ല്‍ തു​ട​ര്‍​ന്നുള്ള ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര​ണം.


രോ​ഗ​തീ​വ്ര​ത കു​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് പ​നി മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റു​ക​യും ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ 95 ശ​ത​മാ​ന​ത്തി​ന്‍റെ മു​കളിൽ നി​ല്‍​ക്കു​ക​യും ചെ​യ്താ​ല്‍ 10 ദി​വ​സ​ത്തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യാം. ഇ​വ​രും ഏ​ഴു​ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈനി​യി​ലാ​യി​രി​ക്ക​ണം. തീ​വ്ര​ത കൂ​ടി​യ കേ​സു​ക​ളി​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​തി​നു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​ണം. ഗു​രു​ത​ര​മാ​യി രോ​ഗം ബാ​ധി​ച്ചിരുന്നവർക്ക് മാ​ത്രം ഡി​സ്ചാ​ര്‍​ജി​ന് മു​മ്പ് ടെ​സ്റ്റ് മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K