20 April, 2016 08:39:31 PM
പോളിയോ രോഗപ്രതിരോധം ഏപ്രില്‍ 25 മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
തിരുവനന്തപുരം : പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 25 മുതല്‍ ഇപ്പോഴുളള ടി.ഒ.പി.വി(ട്രൈവാലന്റ്) തുളളിമരുന്നിന് പകരം ബി.ഒ.പി.വി (ബൈവാലന്റ്) തുളളിമരുന്ന് നല്‍കിത്തുടങ്ങും. രാജ്യത്തുടനീളം ഈ ദിവസം ദേശീയ പരിവര്‍ത്തനദിനമായി ആചരിക്കും. നിലവില്‍ പതിവ് പ്രതിരോധ പരിപാടികളിലും പോളിയോ കാമ്പയിനുകളിലും നല്‍കിവരുന്ന ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിനില്‍ ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 തുടങ്ങി മൂന്നു തരത്തിലുളള പോളിയോ വൈറസുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോളിയോ വൈറസ് ടൈപ്പ് 2 ലോകത്തില്‍ നിന്നുതന്നെ നിര്‍മ്മാര്‍ജനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ തുടര്‍ന്ന് കൊടുക്കേണ്ട കാര്യമില്ല. അതിനാല്‍ ടൈപ്പ് 1, 3 വൈറസുകള്‍ മാത്രം അടങ്ങിയ ബൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ (ബി.ഒ.പി.വി) നല്‍കിയാല്‍ മതിയാകും. ഇതിനോടൊപ്പം പോളിയോയ്ക്ക് എതിരായ ഇരട്ട പ്രതിരോധം എന്ന രീതിയില്‍ ഏപ്രില്‍ തുടക്കത്തില്‍ ആരംഭിച്ചതും ഏറ്റവും സുരക്ഷിതവുമായ നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പും നല്‍കും. നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പ് ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുളളത്. അതിനാല്‍ ദേശീയ പോളിയോ പ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ലഭിക്കുക. സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കിവരുന്ന മാതാപിതാക്കള്‍ നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ നല്‍കാനായി തൊട്ടടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടു വരണം. പോളിയോ വാക്‌സിന്‍ കുത്തിവയ്പ് ലഭിക്കുന്ന തൊട്ടടുത്തുളള സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ചുളള വിവരത്തിനായി 1056 എന്ന ടോള്‍ ഫ്രീ നമ്പരില്‍ (ബി.എസ്.എന്‍.എല്‍) വിളിക്കാം. മറ്റു ഫോണുകളില്‍ നിന്നും 0471 -2552056