30 April, 2020 04:59:22 PM
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോവിഡ്; രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്തും കാസർകോടും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ടുപേർക്കു കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നും എത്തിയ ആളാണ്. രണ്ടാമത്തെ ആള്‍ക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. 14 പേർ രോഗമുക്തി നേടി. ഇതുവരെ 497 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് (നാല്) കൊല്ലം (മൂന്ന്) കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ രണ്ട് വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്നു വീതം ആളുകള്‍ക്കാണ് രോഗം ഭേദമായത്. 111 പേർ ആണ് സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ 20711 പേർ ആണ് നിരീക്ഷണത്തിൽ ഉള്ളത്.
നെയ്യാറ്റിൻകര മുൻസിപാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,050 ആയി. 1074 പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. രാജ്യത്താകെ 8324 പേർ രോഗമുക്തരായി. നിലവിൽ 23,651 ആക്ടീവ് കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തിന് ശേഷം 66 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 32ഉം മഹാരാഷ്ട്രയിലാണ്. 16 പേർ ഗുജറാത്തിലും 10 പേർ മധ്യപ്രദേശിലും മരിച്ചു.