27 April, 2020 10:02:28 AM


ഇന്ത്യയില്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് മൂലം പൊലിഞ്ഞത് 48 ജീവന്‍; ആകെ മരണം 872



ദില്ലി: ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്പോ​ഴും രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,396 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 27,892 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 48 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 872 ആ​യി ഉ​യ​ർ​ന്നു. 


6,185 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്തെ 27 ജി​ല്ല​ക​ളി​ലാ​ണ് ആ​കെ രോ​ഗി​ക​ളു​ടെ 68 ശ​ത​മാ​ന​വും. മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തീ​വ്ര​രോ​ഗ​ബാ​ധി​ത ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 8,068 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 342 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. രാ​ജ്യ​ത്ത് കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത് നി​ൽ​ക്കു​ന്ന​ത് ഗു​ജ​റാ​ത്താ​ണ്. രോ​ഗി​ക​ളുടെ എണ്ണം 3,301ലെത്തിയ ഗു​ജ​റാ​ത്തി​ല്‍ 151 പേ​രാ​ണ് ഇതുവരെ മരിച്ചത്.​



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K