02 April, 2020 09:28:44 PM
കേരളത്തിന് പുറത്തു നിന്ന് മാര്‍ച്ച് 5ന് ശേഷം എത്തിയവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം
തിരുവനന്തപുരം: വിദേശത്തു നിന്നോ കേരളത്തിന് പുറത്തു നിന്നോ കേരളത്തിലേക്ക് എത്തിയവരും അവരുമായി നേരിട്ട് സമ്പർക്കമുള്ളവരും നിർബന്ധമായും ഐസൊലേഷനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാർച്ച് അഞ്ച് മുതൽ 24 വരെ പുറത്തു നിന്ന് എത്തിയവരോടും അവരുമായി സമ്പർക്കമുള്ളവരോടുമാണ് 28 ദിവസം നിർബന്ധമായും ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുളളവർ എന്നിവരുമായി ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 21 പേർക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇട്ടിവ സ്വദേശിയാണ് ഇവർ. വിസിറ്റിംഗ് വിസയിൽ ഖത്തറിൽ പോയിരുന്ന ഇവർ 21നാണ് മടങ്ങിയെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്.