24 March, 2020 02:53:09 PM
സ്വകാര്യ വാഹനം ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം നല്‍കണമെന്ന് അദ്ദേഹം അറിയിച്ചു. അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്നും ബെഹ്റ വ്യക്തമാക്കി. പാസുകള്‍ ജില്ലാ പോലീസ് മേധാവികളാകും നല്‍കുക. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്കുന്നതെങ്കില് അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവൂവെന്നും ഡിജിപി വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക താഴെ.