15 April, 2016 03:39:01 PM
വന്ധ്യത എന്താണ്? ചികിത്സാ മാര്‍ഗങ്ങള്‍....

ഒരു സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമെന്നത് കുടുംബമാണ്. കുടംബം നിലനില്‍ക്കണമെങ്കില്‍ പ്രജനനം നടക്കണം. എങ്കില്‍ മാത്രമേ കുടുംബം വളരുകയുള്ളു. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമായിരിക്കുകയാണ് വന്ധ്യത.
വന്ധ്യത എന്ന വാക്കിന്‍റെ അര്‍ത്ഥം കുഞ്ഞുങ്ങളില്ലാത്ത അവസ്ഥ എന്നാണ്. സ്ത്രീയെ മാത്രം വന്ധ്യ എന്ന് പറയാന്‍ സാധിക്കില്ല. പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ പ്രശ്നം ഒരുപോലെ കാണപ്പെടുന്നുണ്ട്. പുരുഷന്‍റെയും സ്ത്രീയുടെയും ഒരുപോലുള്ള ഏകീകരണമാണ് കുഞ്ഞിന്‍റെ ജനനത്തിന് കാരണം.
സ്ത്രീയെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ് ആറു മാസമെങ്കിലും യാതൊരുവിധ തടസവുമില്ലാതെ ദിവസേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നവരില്‍ 60% പേരിലും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഒരു വര്‍ഷമാകുന്നതോടെ 90% പേരും ഗര്‍ഭിണിയാവുന്ന അവസ്ഥയാണ്. പത്തു ശതമാനം മാത്രമാണ് വന്ധ്യതാ പ്രശ്നമുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ജീവിതരീതിയിലെ മാറ്റങ്ങളും ആഹാരരീതിയില്‍ വന്ന വ്യത്യാസങ്ങളും വന്ധ്യതാ കണക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അണ്ഡോല്‍പാദനം വേണ്ട വിധത്തില്‍ നടക്കുക, ഗര്‍ഭാശയ ശുദ്ധി, ഫാലോപ്യന്‍ ട്യൂബുകളില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കുക, ജനനേന്ദ്രിയങ്ങള്‍ ആരോഗ്യത്തോടെ കാക്കുക എന്നിവയെല്ലാം ചേര്‍ന്നാലാണ് സ്ത്രീക്ക് ഗര്‍ഭധാരണശേഷി ഉണ്ടാകുന്നത്.
പുരുഷനെ സംബന്ധിച്ചിടത്തോളം ബീജം വേണ്ടവിധത്തില്‍ ആരോഗ്യത്തോടെ ഇരിക്കുക, ശുക്ലത്തിന്‍റെ അളവ് ആവശ്യത്തിനുണ്ടാകുക, ബീജ നിര്‍ഗമന മാര്‍ഗങ്ങള്‍ എപ്പോഴും ശുചിയായിരിക്കുക, രോഗങ്ങളില്ലാത്ത അവസ്ഥ. ശുക്ലത്തിന്‍റെയും ബീജത്തിന്‍റെയും അളവ് വേണ്ടവിധത്തില്‍ ഉണ്ടായിരിക്കുകയും ചെയ്താലും ബീജത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസങ്ങള്‍ പോലും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
വന്ധ്യതാ ചികിത്സ എപ്രകാരം?
ആയുര്‍വേദത്തില്‍ ധാരാളം ഔഷധ യോഗങ്ങളും ചികിത്സാ പ്രയോഗങ്ങളും വന്ധ്യതയ്ക്കുണ്ട്. വളരെ ചുരുങ്ങിയ ഒരു വിഭാഗത്തിന് മാത്രമേ ഇത് അപ്രാപ്യമാകുന്നുള്ളു.
ജനനസഹജമായി വരുന്ന വന്ധ്യത, ഹോര്‍മോണുകളുടെ വികാസം വേണ്ട വിധത്തില്‍ ഇല്ലാതിരിക്കുക, സ്പേമിന്‍റെ വളര്‍ച്ച ഇല്ലാത്ത അവസ്ഥ, ജന്മനാ തന്നെ വികലമായിട്ടുള്ള ലൈംഗിക ഹോര്‍മോണുകളും ലൈംഗികാവയവങ്ങളുടെ വളര്‍ച്ചക്കുറവും ജന്മനാ തന്നെയുള്ള ഷണ്ഡത്വത്തെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിച്ചെന്നു വരില്ല.
വന്ധ്യതയ്ക്കു കാരണമെന്തെന്ന് കണ്ടുപിടിച്ച് അതിനെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളില്‍ ആര്‍ത്തവ ദോഷങ്ങള്‍ മൂലമുണ്ടാകുന്ന വന്ധ്യതയില്‍ കഷായ യോഗങ്ങളുണ്ട്. ഒബീസിറ്റി, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയ്ക്ക് ഉദ്വര്‍ത്തനം പോലുള്ള ചികിത്സകളുണ്ട്. ശരീരത്തിന്‍െറ ഭാര്യ കുറയ്ക്കുക, എന്‍ഡോക്രയ്ന്‍ സിസ്റ്റത്തെ വേണ്ട രീതിയില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ ദോഷങ്ങള്‍ പരിഹരിക്കാനാവും.
വന്ധ്യതാ നിവാരണത്തിനും പ്രത്യുല്പാദനശേഷിയെ വര്‍ധിപ്പിക്കുന്നതിനും യൂട്രസിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന ഒന്നാണ് തിരുതാളി വേര്. തിരുതാളി പാല്‍കഷായമായും സമൂലമായും കഷായമായും ഒക്കെ രണ്ടുമൂന്ന് മാസം ഗര്‍ഭസ്ഥാപനത്തിനായി സേവിക്കാവുന്നതാണ്. തുടര്‍ച്ചയായി അബോര്‍ഷനുണ്ടാകുന്നവര്‍ തിരുതാളി നെയ്യ് സേവിക്കുന്നത് ഉത്തമമാണ്.
ഉഴുന്ന്, ചെറുപയര്‍ മുളപ്പിച്ചത്, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം പുരുഷന്മാരില്‍ ബീജത്തിന്‍റെ കൗണ്ട് വര്‍ധിപ്പിക്കുന്നതിന് ഉത്തമമാണ്. വയല്‍ച്ചുള്ളിയുടെ അരി, നായ്ക്കരുണ പരിപ്പ് എന്നിവ പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുകയും ശുക്ലത്തിന്‍റെ അളവിനെ കൂട്ടാനും ബീജത്തിന്‍റെ ആരോഗ്യത്തിനും ഫലപ്രദമാണ്.