15 April, 2016 02:46:20 PM
വിയര്‍ക്കുന്നത് കൊണ്ട് എന്ത് സംഭവിക്കും?
വിയര്‍ക്കുന്നത് ശരീരത്തിന്‍റെ ചൂട് കുറയ്ക്കുവാനുള്ള പ്രക്രിയയാണ്. ഇല്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറും.
വിയര്‍ക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. വിയര്‍ക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന പാത്തൊജനുകളെ പുറംതള്ളുകയാണ് ചെയ്യുന്നത്.
വിയര്‍ക്കുമ്പോള്‍ ചര്‍മഗ്രന്ഥികള്‍ തുറക്കുകയും ഇതിലൂടെ ചര്‍മത്തിലെ അഴുക്കും വിഷാംശവും പുറത്തു പോവുകയും ചെയ്യും .
വിയര്‍പ്പിലൂടെ ശരീരത്തിലെ അധികമുള്ള ഉപ്പൊഴിവാക്കാനുള്ള വഴിയും കൂടിയാണ്. അല്ലെങ്കില്‍ ഉപ്പും കാല്സ്യവും അടിഞ്ഞുകൂടി കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാ്ധ്യതയേറും.