04 March, 2020 09:41:12 AM


ജയിലുകളിൽ കൊറോണ വൈറസ്: 54,000 തടവുകാരെ ഇറാൻ വിട്ടയച്ചു



ടെഹ്‌റാന്‍: തിങ്ങിനിറഞ്ഞ ജയിലുകളിൽ കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി 54,000 തടവുകാരെ താൽക്കാലികമായി ഇറാൻ വിട്ടയച്ചു. കോവിഡ് -19 പരിശോധന നെഗറ്റീവ് ആയവരെ ജാമ്യം നൽകിയ ശേഷം ജയിലിൽ നിന്ന് വിടുവിച്ചതായി ജുഡീഷ്യറി വക്താവ് ഗോലാംഹോസൈൻ ഇസ്മായിലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ച് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിക്കപ്പെട്ട 'സുരക്ഷാ തടവുകാരെ' വിട്ടയക്കില്ല.


ജയിലിൽ കഴിയുന്ന ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സാഗാരി-റാറ്റ്ക്ലിഫിനെ ഉടൻ മോചിപ്പിക്കുമെന്ന് ബ്രിട്ടീഷ് എംപി അറിയിച്ചു. ടെഹ്‌റാനിലെ എവിൻ ജയിലിൽ അവർക്ക് കോവിഡ് -19 ബാധിച്ചതായി തോന്നുന്നതായും അവരെ പരിശോധിക്കാൻ അധികൃതർ വിസമ്മതിക്കുകയാണെന്നും ഭർത്താവ് പറഞ്ഞു. എന്നാൽ സാഗാരി-റാറ്റ്ക്ലിഫ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും 'ആരോഗ്യത്തെക്കുറിച്ച്' അവരോട് പറഞ്ഞു എന്നും ഇസ്മായിലി പറഞ്ഞു. ലോകമെമ്പാടും 90,000 കോവിഡ് -19 കേസുകളും 3,110 മരണങ്ങളും കഴിഞ്ഞ വർഷം അവസാനത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലാണ് ഭൂരിപക്ഷവും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K