01 March, 2020 02:07:31 PM
കോവിഡ്-19: കുവൈറ്റില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46 കടന്നു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ഔദ്യോഗിക എണ്ണം ആരോഗ്യ മന്താലയമാണ് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കേസ് മാ്രതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആരോഗ്യ മന്ത്രാലയം അസി.അണ്ടര്‍ സ്രെകട്ടറി ബുധാനിയ അല്‍ മുദ്്ദഹഫും ഔദ്ദ്യോഹിക വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദും വാര്‍ത്താസമ്മേളനത്തിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെയില്‍ രാജ്യത്ത് ഒരു പുതിയ കോവിഡ് 19 കേസ് മാ്രതമേ റിപ്പോര്‍ട്ട് ചെയതിട്ടുള്ളതായി വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ രാജ്യത്ത് 46 കേസുകളാണ് ഇത് വരെ സ്ഥിരീകരിച്ചിക്കുന്നത്.
വൈറസ് ബാധ കണ്ടെത്തിയവരില്‍ ഭൂരിപക്ഷവും സ്വദേശികളിലാണ്.ഇവരെ ്രപത്യേകമായി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ മിക്കവരും ഇറാനില്‍ നിന്ന് മടങ്ങി കുവൈത്തില്‍ എത്തിയവരാണ്്. ഇന്ന് വ്യക്തമാക്കിയ കേസ് ഈജിപ്തില്‍ നിന്ന് മടങ്ങി വന്നയാളിലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 2900 പേരെ പരിശോധിച്ചിരുന്നു.അവരില്‍ നിന്നാണ് രോഗ ലക്ഷണമുള്ള ആളുകളെ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇറ്റലി,ഇറാന്‍,തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്.ഇവരും നിരീക്ഷണത്തിലാണ്.
അതിനിടെ,ആരോഗ്യ വകുപ്പ് മ്രന്തിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ ്രപതിനിധികള്‍ കുവൈത്തിലെത്തിയിട്ടുണ്ട്. WHO middle east Regional Director Dr, Ahamed Al Mandhari-യുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയത്.സംഘം ജാബൈർ ആശുപ്രത സന്ദർശിക്കുകയും കുവൈത്ത് നടത്തി വരുന്ന പ്രതിരോധ നടപടികളിൽ തൃപ്തി രേഖപ്പെടുത്തതിയിട്ടുമുണ്ട്.