26 February, 2020 08:09:43 AM


കൊറോണ: ചൈനയില്‍ മരണം 2600 കടന്നു; 508 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു



ബീജിംഗ്: ചൈനയിൽ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ. 508 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ചൊവ്വാഴ്ച വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയർന്നു. വൈറസ് ബാധയിലുള്ള മരണസംഖ്യയും ചൈനയിൽ ഉയരുകയാണ്.


2663 പേർ കൊറോണ ബാധയിൽ ഇതുവരെ മരണപ്പെട്ടതായാണ് കണക്ക്. 71 പേരുടെ മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ മാത്രം പുതുതായി 56 മരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മാർച്ചിൽ നടക്കേണ്ട പാർലമെന്റിന്റെ വാർഷികസമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്.


ദക്ഷിണകൊറിയയിലും വൈറസ് ബാധ പടർന്നുപിടിക്കുകയാണ്. ദക്ഷണികൊറിയയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം പുതിയ 60 കേസുകൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K