21 February, 2020 10:40:50 AM
മൈസൂരില്‍ കല്ലട ബസ് മറിഞ്ഞ് ഒരു മരണം; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
മൈസൂര്‍: മൈസൂരിലെ ഹുന്‍സൂരില്‍ നിന്ന് കേരളത്തിലേക്കുള്ള കല്ലട ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള പെരിന്തല്‍മണ്ണ സ്വദേശിനി ഷെറിന്‍ ഫ്രാന്‍സിസ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15ന് ബെംഗളൂരുവില്‍ നിന്ന് പെരുന്തല്‍മണ്ണയിലേക്ക് പുറപ്പെട്ട കല്ലട ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ക്ലീനര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബസ് കൂടി കേരളത്തിന് പുറത്ത് അപകടത്തില്‍ പെടുന്നത്. സംഭവത്തില് ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂര്‍വമ്മല്ലാത്ത നരഹത്യക്കാണ് ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ പോലീസ് കേസെടുത്തത്. കൊച്ചിയില്‍ നിന്ന് ടൈല്‍സുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ കയറി എതിര്‍ വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.