20 February, 2020 07:46:39 AM
കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 19 പേർ മരിച്ചു
കോയമ്പത്തൂർ: അവിനാശിയിൽ വാഹനാപകടത്തിൽ അഞ്ച് സ്ത്രീകൾ ഉള്‍പ്പടെ 19 പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എൽ 15 എ 282 വോള്‍വോ എസി ബസാണ് അപകടത്തില്‍പ്പെട്ടത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നർ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് കെഎസ്ആർടിസി സംഘം വിലയിരുത്തുന്നത്. പാലക്കാട് നിന്നുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് വിവരം. വാഹനം വെട്ടിപൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്.
മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടു പേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേല്‍ (ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശ്ശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്.
ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയി. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം ഏതാണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാർ.
കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി. തിരുപ്പൂര്‍, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. . അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.
അപകടത്തിൽ പെട്ട ബസിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്ഥലവും ചുവടെ.
1.ഐശ്വര്യ - എറണാകുളം
2.ഗോപിക ടി.ജി. - എറണാകുളം
3.കരിഷ്മ കെ. - എറണാകുളം
4.പ്രവീണ്‍ എം.വി - എറണാകുളം
5.നസീഫ് മുഹമ്മദ് - തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ - പാലക്കാട്
8.തങ്കച്ചന്‍ കെ.എ- എറണാകുളം
9.രാഗേഷ് - പാലക്കാട്
10.ആര്‍.ദേവി ദുര്‍ഗ - എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന്‍ സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍- പാലക്കാട്
14.സനൂപ് - എറണാകുളം
15.റോസിലി - തൃശ്ശൂര്‍
16.സോന സണ്ണി - തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്‍- എറണാകുളം
19.ജോര്‍ദിന്‍ പി സേവ്യര്‍ - എറണാകുളം
20.അനു മത്തായി - എറണാകുളം
21.ഹനീഷ് - തൃശ്ശൂര്‍
22.ജിസ്‌മോന്‍ ഷാജു - എറണാകുളം
23.മധുസൂദന വര്‍മ - തൃശ്ശൂര്‍
24.ആന്‍ മേരി - എറണാകുളം
25.അനു കെവി - തൃശ്ശൂര്‍
26.ശിവകുമാര്‍ - പാലക്കാട്
27.ബിന്‍സി ഇഗ്നി - എറണാകുളം
28.ഇഗ്നി റാഫേല്‍ -എറണാകുളം
29.ബിനു ബൈജു - എറണാകുളം
30.യേശുദാസ് കെ.ഡി - തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് - തൃശ്ശൂര്‍
32.ശിവശങ്കര്‍.പി - എറണാകുളം
33.ജെമിന്‍ ജോര്‍ജ് ജോസ് - എറണാകുളം
34.ജോസ്‌കുട്ടി ജോസ് - എറണാകുളം
35.അജയ് സന്തോഷ് - തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് - തൃശ്ശൂര്‍
37.രാമചന്ദ്രന്‍- തൃശ്ശൂര്‍
38.മാരിയപ്പന്‍ - തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് - തൃശ്ശൂര്‍
40.റാസി സേട്ട് - എറണാകുളം
41.അലെന്‍ ചാള്‍സ് - എറണാകുളം
42.വിനോദ് - തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന്‍ ബേബി - എറണാകുളം
45.ഡേമന്‌സി റബേറ - എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ - എറണാകുളം
47.അഖില്‍ - തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന്‍ - തൃശ്ശൂര്‍
ബാംഗ്ലൂര്‍ മുതല്‍ എറണാകുളം വരെ 25 യാത്രക്കാര്‍ - (സീറ്റുനമ്പര്‍ - 8,44,45,46,40,43,32,34,22,24,41, 33,27,28,4,14,18,3,29,10,1,19,20,6,2)
ബാംഗ്ലൂര്‍ മുതല്‍ പാലക്കാട് വരെ 4 യാത്രക്കാര്‍ (സീറ്റുനമ്പര്‍ - 7,9,13,26)
ബാംഗ്ലൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ 19 യാത്രക്കാര്‍ (സീറ്റുനമ്പര്‍ - 42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23)