11 February, 2020 11:27:27 AM


കൊറോണ വൈറസ്: ചൈനയിൽ മരണം 1000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 103 പേർ



ബെയ്ജിംഗ്: കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. ഇതോടെ ചൈനയിലെ മരണം 1016 ആയി. 36000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പടരുന്നത് നിയന്ത്രണവിധേയമാക്കാനായിട്ടില്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.  അതേസമയം ചൈനീസ് പ്രഡിഡന്റ് ഷീ ജിൻ പിങ് കഴിഞ്ഞ ദിവസം രോഗബാധിതർ കഴിയുന്ന ആശുപത്രി സന്ദർശിച്ചിരുന്നു.


സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കൂടുതൽ നടപടികളുണ്ടാകുമെന്നായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്. ചൈനയിലെ അവസ്ഥ അതീവ ഗുരുതരമായതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു. യു.എസിലെ സെൻറർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്‍ധർ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ചൈനയിലെത്തിയിട്ടുള്ളത്. വൈറസ് ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K