29 January, 2020 10:11:35 PM
ഗർഭച്ഛിദ്രം നടത്താനുള്ള കാലപരിധി 24 ആഴ്ചയാക്കി ഉയർത്തി കേന്ദ്രമന്ത്രിസഭ
ദില്ലി: രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ അനുവദനീയമായ കാലപരിധി 24 ആഴ്ചയാക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭാ തീരുമാനം നേരത്തെ ഇത് 20 ആഴ്ചയായിരുന്നു. ഇതു സംബന്ധിച്ച ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
രാജ്യത്തെ ബലാൽസംഗത്തിനും പീഡനങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് ഈ നിയമം കൂടുതൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തെ പുരോഗമനപരമായ പരിഷ്കാരം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 20 ആഴ്ച വരെയായിരുന്നു ഇതുവരെ ഗർഭച്ഛിദ്രം നടത്താൻ അനുവദിച്ചിരുന്ന കാലയളവ്. എന്നാൽ ഇത് ഉയർത്തണമെന്ന ആവശ്യം സ്ത്രീകളിൽ നിന്നും ഡോക്ടർമാരിൽ നിന്നും ഉയർന്നത് പരിഗണിച്ചാണ് കാലയളവ് ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു.