26 December, 2019 06:16:32 PM
വലയ സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചുമൂടി ഗ്രാമവാസികള്‍
ബംഗളുരു: വലയ സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചുമൂടി ഗ്രാമവാസികള്‍. കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയിലെ ഗ്രാമത്തില്‍ നിന്നുള്ള വിചിത്രമായ വിശ്വസത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, ഗ്രഹണ സമയത്ത് തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ഇവര്‍ ചെയ്തത്. ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ലെന്നും അംഗവൈകല്യങ്ങള്‍ ഉണ്ടാകില്ലെന്നുമാണത്രേ ഇവരുടെ വിശ്വാസം.