24 December, 2019 08:53:00 PM


ശാസ്താംകോട്ട നീലകണ്ഠൻ: പരിചരണം നല്‍കുന്നില്ലെന്ന വാർത്ത വസ്തുതാവിരുദ്ധം - വനംവകുപ്പ്




തിരുവനന്തപുരം: വനംവകുപ്പിന്റെ പരിചരണത്തിൽ കഴിയുന്ന  ശാസ്താംകോട്ട നീലകണ്ഠന് വനംവകുപ്പ് മതിയായ പരിചരണം  നൽകുന്നില്ലെന്ന്  ചില മാധ്യമങ്ങളിൽ  വന്ന വാർത്ത  വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ കുമാർ അറിയിച്ചു ഇപ്പോൾ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ വനംവകുപ്പിന്‍റെ പരിചരണത്തിൽ കഴിയുന്ന നീലകണ്ഠൻ മതിയായ ഭക്ഷണവും വെള്ളവും മരുന്നു കഴിക്കുന്നുണ്ട്. ഇടതു കാലിന്റെ ആരോഗ്യ കുറവുമൂലം  ആന കിടന്നു പോകുന്ന സാഹചര്യത്തിൽ അതിന് ശയ്യാ വ്രണങ്ങളും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നതിന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയും സ്ലിങ്ങ്കളുടെ  സഹായത്തോടെ താങ്ങി നിർത്തി ആവശ്യമായ ഭക്ഷണവും  മരുന്നും നൽകി വരികയുമാണ് ചെയ്യുന്നത്.


ഇപ്പോൾ 27 വയസ്സായ ആന ദേവസ്വം ബോർഡിൻറെ കൈവശത്തിൽ ആയിരിക്കേ നേരിടേണ്ടിവന്ന  പീഡനങ്ങളുടെയും ചികിത്സാപിഴവിന്റെ  യും ഫലമായാണ് ഇടതുകാലിന്റെ അസ്ഥി ഭ്രംശം സംഭവിച്ച്  സ്ഥിരമായി ബലക്കുറവ് ഉണ്ടായത് അവിടെ ആനക്ക് മതിയായ  പരിചരണം ലഭിക്കുന്നില്ലെന്ന് കണ്ടു  ഹൈക്കോടതിയാണ്ദേവസ്വം ബോർഡിൻറെ  കസ്റ്റഡിയിൽ നിന്നും  വനംവകുപ്പിന്റെ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് നീലകണ്ഠനെ മാറ്റാൻ ഉത്തരവിട്ടത്.  വനം വകുപ്പ് ഏറ്റെടുത്ത സമയത്ത് ആനയുടെ  ഉള്ളംകാലിലുണ്ടായിരുന്ന വ്രണങ്ങൾ ചികിത്സിച്ചു ഭേദമാക്കുന്നതിനും അതിനു മതിയായ ഭക്ഷണവും വെള്ളവും നൽകുന്നതിനുമാണ് വകുപ്പ് മുൻഗണന നൽകിയത്.

 
കൃത്യമായ പരിചരണവും ചികിത്സയും ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും അസ്ഥി ഭ്രംശം സംഭവിച്ച  ഇടതുകാലിലെ സ്ഥിതിയിൽ പുരോഗതിയുണ്ടായില്ല ഇത് ചികിത്സിച്ച് ഭേദമാക്കുന്നതിന്  പരിമിതികളുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗജ പരിപാലന രംഗത്തെ വിദഗ്ധരായ ഡോക്ടർമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  സമിതിയാണ് ശാസ്താംകോട്ട നീലകണ്ഠന്റെ ചികിത്സ പുരോഗതിവിലയിരുത്തി തുടർ നിർദ്ദേശങ്ങൾ നൽകി വരുന്നത്. അതനുസരിച്ചാണ് ആനയുടെ പരിചരണവും ചികിത്സയും ക്രമീകരിക്കുന്നതെന്നും ചീഫ്  വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K