17 December, 2019 03:39:54 PM
ഐസിസ് തലവനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ച ' ബല്‍ജിയം മലിനോയിസ് ' ഇനി കേരള പൊലീസിനൊപ്പം
തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സിറിയയില്‍ വച്ച് പിടികൂടുന്നതിന് അമേരിക്കയെ സഹായിച്ച ബെല്‍ജിയം മലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് കേരളാ പോലീസിന്‍റെ ശ്വാനസേനയിലേക്ക് പുതുതായി എത്തുന്നത്. കേരള പോലീസിന്‍റെ കെ9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസേനയില്‍ ബെല്‍ജിയം മലിനോയിസ്, ബീഗിള്‍, ചിപ്പി പാറൈ, കന്നി തുടങ്ങി 20 നായ്ക്കളാണുള്ളത്. കാണാതായ ആളുകളെ തെരഞ്ഞു പിടിക്കാനും, സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നുകളും എളുപ്പത്തില്‍ കണ്ടെത്താനും ഈ നായകള്‍ക്കാവും. ട്രാക്കര്‍, സ്നിഫര്‍ എന്നീ പരിശീലന രീതികളാണ് ഇവയ്ക്ക് നല്‍കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും തെളിവുകള്‍ കണ്ടെത്താനും, പോലീസ് കാണിക്കുന്ന ആളുകളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുമുള്ള പ്രത്യേക കഴിവും ഈ നായകള്‍ക്കുണ്ട്.