15 December, 2019 11:13:52 PM
ദില്ലിയ്ക്ക് പിന്നാലെ അലിഗഡിലും സംഘര്‍ഷം: വാഹനങ്ങള്‍ തകര്‍ത്ത് പോലീസ്; ഇന്റര്‍നെറ്റിന് വിലക്ക്
ദില്ലി: ദില്ലി ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കു പിന്നാലെ അലിഗഡ് സര്‍വകലാശാലയിലും സംഘര്‍ഷം. ദില്ലിയിലെ പോലീസ് നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. യൂണിവേഴ്സിറ്റിയിലേക്കു പോലീസ് കടന്നുകയറി.
ഇതിനു പിന്നാലെ അലിഗഡ് തെരുവില്‍ പോലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്ഥികള്ക്കെതിരേ പോലീസ് ഗേറ്റിനു പുറത്തുനിന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും കാണാം. യൂണിവേഴ്സിറ്റി ഗേറ്റിനു സമീപം വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടിയെന്നും ഇതാണ് കണ്ണീര്‍വാതം പ്രയോഗിക്കുന്നതിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധങ്ങളുടെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ അലിഗഡില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി.
അതേസമയം, ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പോലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുകയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്ത്േ് ഒത്തുചേര്‍ന്നിരിക്കുന്നത്. ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജഐന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ എത്തിച്ചേരുകയാണ്.