10 December, 2019 02:13:40 PM
റേഷന്‍ കാര്‍ഡിന്‍റെ പിന്‍ചട്ടയില്‍ യേശുക്രിസ്തുവിന്‍റെ ചിത്രം; റേഷന്‍ ഡീലര്‍ക്കെതിരെ നടപടി
വിജയവാഡ: റേഷിന്‍ കാര്‍ഡിന്‍റെ പുറം ചട്ടയില്‍ യേശുവിന്‍റെ ചിത്രം പ്രിന്‍റ് ചെയ്തതായി പരാതി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ റേഷന്‍ ഡീലറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗുരുതരമായ കൃത്യവിലോപത്തിന് റേഷന്‍ ഡീലര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിവില്‍ സ്‌പ്ലൈസ് ഓഫീസര്‍ പറഞ്ഞു. പ്രദേശത്തെ ഡിടിപി നേതാവിന്‍റെ ഭാര്യ മംഗാദേവിയുടെ ഉടമസ്ഥതയിലാണ് റേഷന്‍ ഷോപ്പ്.
റേഷന്‍ കാര്‍ഡില്‍ ക്രിസ്തുവിന്‍റെ ചിത്രം പ്രിന്‍റ് ചെയ്തതിന് പിന്നില്‍ ഇവരുടെ ഭര്‍ത്താവാണെന്നാണ് കരുതുന്നത്. ഇയാള്‍ ക്രിസ്ത്യാനിയല്ലെങ്കിലും വൈഎസ്‌ആര്‍ സര്‍ക്കാരിനെ മോശപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നുമാണ് പൊലീസിന്‍റെ സംശയം. യേശുക്രിസ്തുവിന്റെ ചിത്രം റേഷന്‍ കാര്‍ഡുകളില്‍ അച്ചടിക്കുന്നത് ഡീലറുടെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ ഇയാള്‍ റേഷന്‍ കാര്‍ഡില്‍ സായി ബാബയുടെയും ബാലാജിയുടെയും ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു