30 October, 2019 04:21:04 PM
ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂർ : കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ പുതുപ്പള്ളി മണ്ണുപ്പറമ്പിൽ .എബ്രാഹം, ഭാര്യ തങ്കമ്മ, കാറുകൾ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്. കോട്ടയം താഴത്തങ്ങാടി കല്ലുപുരയ്ക്കൽ ജസ്റ്റിൻ (50), മക്കളായ രേഷ്മ (23), ഫ്രാൻസിസ് (18), പുതുപ്പള്ളി മണപ്പറമ്പിൽ തെക്കേതിൽ ഏബ്രഹാം ടി ജോർജ് (66), ഭാര്യ തങ്കമ്മ ഏബ്രഹാം (60) എന്നിവർക്കാണു പരുക്കേറ്റത്. ഏബ്രഹാം ടി.ജോർജ്, ഭാര്യ തങ്കമ്മ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി പേരൂർ കവലയിലാണ് അപകടം. ഏബ്രഹാമും ഭാര്യയും സഞ്ചരിച്ച കാർ എംസി റോഡിൽ നിന്നു ടെമ്പിള്‍ റോഡിലൂടെ പുതുപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു. നാൽക്കവലയാണെന്നു അറിയാതെ പേരൂർ ജംഗ്ഷനിൽ നിന്നു പേരൂർ റോഡിലേക്കു കടക്കുന്ന സമയം സെൻട്രൽ ജംക്ഷനിൽ നിന്നു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ റോഡിൽ രണ്ടു വട്ടം കറങ്ങിയ ശേഷം സമീപത്തെ വസ്ത്ര വ്യാപാര കടയിലേക്കു ഇടിച്ചു കയറി.
ഈ സമയം നഗരത്തിലെ പഴ കച്ചവടക്കാരൻ കണ്ണൂർ സ്വദേശി പ്രസാദ് റോഡ് മുറിച്ചു കടക്കുകയായിരുന്നു. കാറുകളുടെ കൂട്ടയിടി കണ്ട് ചാടി മാറിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവർമാരാണു രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ്, ഹൈവേ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് റോഡുകൾ കൂടിച്ചേരുന്ന പേരൂർ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളോ, സ്പീഡ് ബ്രേക്കറുകളോ, മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാ. രാത്രി വഴി തിരിച്ചറിയാൻ കഴിയില്ലെന്ന് വാഹനയാത്രക്കാർ പറയുന്നു.
ഗതാഗതകുരുക്ക് അഴിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഉതകുന്ന രീതിയില്‍ പോലീസ് ഇവിടെ വണ്‍വേ സംവിധാനം ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ മഹാദേവ ക്ഷേത്രം ഉപദേശകസമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഈ ക്രമീകരണം റദ്ദാക്കിച്ചത് അടുത്തിടെയാണ്. ഇതോടെ പേരൂര്‍ കവലയില്‍ ഗതാഗതനിയന്ത്രണത്തിന് ചുമതലയിലുണ്ടായിരുന്ന പോലീസിനെ പിന്‍വലിക്കുകയും ചെയ്തു.