27 October, 2019 10:28:13 PM
കോട്ടയം നഗരത്തില്‍ തിങ്കളാഴ്ച ഗതാഗതനിയന്ത്രണം; വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നു
കോട്ടയം: അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്‍റെ ജന്മ ശതാബ്‌ദി ആഘോഷം തിരുനക്കര മൈതാനത്ത് തിങ്കളാഴ്ച നടക്കും. ഇതിന്‍റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിനു സമീപത്ത് നിന്നും തിരുനക്കര മൈതാനത്തേക്ക് നടത്തുന്ന ഘോഷയാത്ര മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കിന്‍ കോട്ടയം ടൗണില്‍ താഴെ വിവരിക്കും വിധം ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
കെ.കെ റോഡ് വഴി കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്. കെ.കെ റോഡ് വഴി കിഴക്കു നിന്നും ടൌണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിലെത്തി ലോഗോസ് ജംഗ്ഷൻ - ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ടൗണിൽ നിന്നും കെ.കെ റോഡ് വഴി കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ - റബർ ബോർഡ് - കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്. എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്‍റ് കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ - കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.
നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ - ചാലുകുന്നു - അറുത്തൂട്ടി വഴി പോകേണ്ടതാണ്. എം.സി.റോഡ് വഴി ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മംഗളം ഓഫീസ് ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം - ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണമെന്ന് ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.