14 September, 2019 09:24:03 AM
പെണ്‍വാണിഭം: ഏഴ് പേര്‍ അറസ്റ്റില്‍; ചതിയില്‍പ്പെട്ട ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
ഡെറാഡൂണ്‍: പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ഡെറാഡൂണിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. പിടിയിലായത് അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റ് ആണെന്നും പോലീസ് അറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ ആറ് സ്ത്രീകളില്‍ മൂന്ന് പേര്‍ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ബംഗാള്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മൂന്ന് പേര്‍.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പെണ്‍വാണിഭസംഘം നഗരത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ഡറാഡൂണിലെ പല ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ എത്തിച്ചാണ് സംഘം വാണിഭം നടത്തി വന്നത്. പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പല പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ പോലീസ് അന്വേഷണത്തിന് തയ്യാറായത്. അന്വേഷണത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ബോധ്യമായ പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. സംഘം രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കവെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഒരു കാറില്‍ രണ്ട് സ്ത്രാകളും നാല് പുരുഷന്മാരും, അടുത്ത കാറില്‍ മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമയിരുന്നു ഉണ്ടായിരുന്നത്.
ചോദ്യം ചെയ്യലില്‍ തങ്ങളുടെ പ്രവര്‍ത്തനരീതികളെ കുറിച്ച് സംഘം പോലീസിനോട് വിശദീകരിച്ചു. അറസ്റ്റിലായ ഏഴ് പേര്‍ പടിഞ്ഞാറന്‍ ബംഗാള്‍, ബിഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. രണ്ട് കാബ് ഡ്രൈവര്‍മാരും ഒരു ഇടപാടുകാരനും നാല് നടത്തിപ്പുകാരുമാണ് പോലീസ് പിടിയിലായത്. തങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ചതിച്ച് ഇടനിലക്കാരാണ് പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചതെന്ന് പോലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ പറഞ്ഞു. ആദ്യം തങ്ങളെ ഡല്‍ഹിയിലെത്തിക്കുകയും പിന്നീട് പല സ്ഥലത്തേക്ക് പറഞ്ഞ് വിടുകയുമാണെന്നും അവര്‍ പറഞ്ഞു. അമിത് എന്ന ഒരു വ്യക്തിയാണ് പെണ്‍വാണിഭ സംഘം നടത്തിക്കൊണ്ട് പോകുന്ന പ്രധാനയാള്‍ എന്ന് പോലീസ് പറഞ്ഞു.