16 August, 2019 11:59:05 AM


അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം



തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ സർക്കാർ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. 14 പേർ അപേക്ഷ നല്‍കിയതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുപ്പിരുന്നു. അതില്‍ ഒരാളായ രതീഷ് അഭിമുഖത്തിൽ ഒന്നാമനായി. വിജിലൻസ് ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകും എന്നാണ് വിവരം.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് അന്വേഷണം നേരിടുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K