13 August, 2019 12:37:45 PM
'ഞാന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയാടാ'; കെഎസ്ഇബി സംഘത്തിന് നേരെ സിപിഎം പ്രാദേശികനേതാവ്
കോട്ടയം: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്കു നേരെ സിപിഎം പ്രാദേശിക നേതാവിന്‍റെ കയ്യേറ്റശ്രമം. കോട്ടയം നാഗമ്പടത്ത് വെളളം ഉയര്‍ന്നപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ചോദ്യം ചെയ്താണ് സിപിഎം ലോക്കല്‍ സെക്രട്ടറി കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്.
കോട്ടയം സെക്ഷനിലെ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ഷാജി തോമസിന്‍റെ നേതൃത്വത്തിലുളള സംഘത്തെയാണ് 'ഞാന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയാടാ' എന്ന് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി സുരേഷ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യവാക്കുകള്‍ ചൊരിയുകയും ചെയ്തത്. സംഭവത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഷാജി തോമസ് ഗാന്ധിനഗര്‍ പൊലീസിനു പരാതി നല്‍കി.