09 June, 2019 12:49:38 PM
സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അതേസമയം ഇത് പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി അറിയിച്ചു. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജ്ജിയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. 2008ല്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും യുവതിയുടേയും യുവാവിന്റെയും പക്കല്‍ നിന്നും ക്യാമറ പോലീസ് പിടികൂടിയിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ലൈംഗീക സ്വഭാവമുള്ള ചിത്രങ്ങളും മറ്റും കണ്ടെത്തുകയും ചെയ്തു.
ഇതോടെ നഗ്നചിത്രങ്ങള്‍ പ്രചരപ്പിച്ചുവെന്ന പേരില്‍ യുവാവിനെയും യുവതിയേയും പ്രതിയാക്കി കേസെടുത്തിരുന്നു. അതേസമയം, സ്വന്തം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജ്ജി നല്‍കുകയായിരുന്നു. ഇതിന്പുറമെ യുവാവ് തന്റെ പങ്കാളിയാണെന്നും ക്യാമറസ്വന്തമാണെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ വാദം അംഗീകരിച്ച കോടതി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറയുകയായിരുന്നു. എന്നാല്‍ ഇത് പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.