04 June, 2019 10:40:26 PM


ഏറ്റുമാനൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത‌് ആറ‌് പ്രധാന കുടിവെള്ള വിതരണ പദ്ധതികൾക്ക‌് അംഗീകാരം



തിരുവനന്തപുരം: സംസ്ഥാനത്ത‌് ആറ‌് പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ കൂടി നിർമ്മാണത്തിലേക്ക‌്. ഇതിനായി 947.63 കോടി രൂപയുടെ പദ്ധതികൾക്ക‌് കേരള അടിസ്ഥാന സൗകര്യ വികസന നിധി ബോർഡ‌് യോഗം അംഗീകാരം നൽകി. കേരള വാട്ടർ അതോറിട്ടിക്കാണ‌് നിർവഹണ ചുമതല. കുട്ടനാട‌് കുടിവെള്ള പദ്ധതി (289.45 കോടി), തിരുവനന്തപുരം നഗരത്തിലേക്ക‌് നെയ്യാർ ഡാമിൽനിന്നുള്ള സമാന്തര ജലവിതരണ ശൃംഖല (206.96 കോടി), ആലപ്പുഴ നഗരത്തിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നവീകരണത്തിന്റെ പൂർത്തിയാക്കൽ (211.71 കോടി), കൊണ്ടോട്ടി നഗരസഭയുടെ കുടിവെള്ള പദ്ധതി രണ്ടാംഘട്ടം (108.7 കോടി), എറണാകുളം ജില്ലയിലെ കരുമാലൂർ, കുന്നുകര പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി (37.49 കോടി), കോട്ടയം ഏറ്റുമാനൂർ കുടിവെള്ള പദ്ധതി (93.23 കോടി) എന്നിവയുടെ വിശദപദ്ധതി രേഖയാണ‌് അംഗീകരിച്ചതെന്ന‌് കിഫ‌്ബി വൈസ‌് ചെയർമാൻ കൂടിയായ ധനമന്ത്രി ടി എം തോമസ‌് ഐസക‌് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K