17 May, 2019 09:47:55 AM
ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക്
മുംബൈ: ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര് ജില്ലയില്‍.പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം. ചന്ദ്രാപൂരില്‍ നിന്ന് നാഗ്‌പൂരിലേക്ക് പോകുകയായിരുന്നു മോഹന്‍ ഭാഗവത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
നടുറോഡില്‍ നിന്ന പശുവിനെ ഇടിയ്‌ക്കാതിരിക്കാന്‍ വെട്ടിച്ച് ബ്രേക്കിട്ടതോടെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം കീഴ്‌മേല്‍ മറിയുകയുമായിരുന്നു. ആറ് സിഐഎസ്‌എഫ് ജവാന്മാരാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങള്‍ മുന്‍ നിശ്ചയിച്ചപ്രകാരം നാഗ്‌പൂരിലേക്ക് പോകുകയും ചെയ്‌തു.